മലയാളി യുവസംരംഭകയെ അതിഥിയായി ക്ഷണിച്ച് ആമസോൺ

പേസ് ഹൈടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ സി.ഇ.ഒ ആയ ഗീതു ശിവകുമാറിനെ മലയാളികൾക്ക് പരിചിതമാണല്ലോ. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സ്ഥാപനമായ ആമസോൺ തങ്ങളുടെ അതിഥിയായി ക്ഷണിച്ചതിന്റെ സന്തോഷത്തിലാണ് ഗീതു ഇപ്പോൾ. വലിയ പ്രശസ്തർക്കൊപ്പം വേദി പങ്കിടാനായത് തനിക്ക് ലഭിച്ച ഭാഗ്യമായിട്ടാണ് കാണുന്നതെന്ന് ഗീതു പറഞ്ഞു. ആമസോൺ വെബ് സർവീസസ് ആണ് മികച്ച യുവ വനിതാ സംരംഭകയെന്ന നിലയിൽ ഗീതുവിനെ അതിഥിയായി ക്ഷണിച്ചത്.
തന്റെ നിശ്ചയദാർഢ്യത്തിലൂടെ നേടിയെടുത്ത വിജയങ്ങളാണ് ഗീതുവിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ പുതിയ സംഭവം. ആമസോണിന്റെ െബംഗളൂരുവിലുള്ള ഹെഡ് ഓഫീസിൽ വച്ച് നടന്ന സമ്മേളനത്തിലാണ് ഗീതു ക്ഷണിക്കപ്പെട്ടത്. ഇന്ത്യയിലെ അനവധി ബിസിനസ് പ്രമുഖരും കഥാകൃത്തുക്കളും വിവിധ മേഖലകളിലുള്ള പ്രശസ്തരായവരും എല്ലാം ഈ സമ്മേളനത്തിന്റെ ഭാഗമായി. വളർന്നു വരുന്ന ഒരു ബിസിനസ് വുമൺ എന്ന നിലയിൽ വലിയ പ്രശസ്തരായവർക്കൊപ്പം സമയം ചെലവിടാൻ ആയത് തന്റെ ഭാവിയിലേക്കുള്ള ചവിട്ടുപടികൾ ആയി കാണുന്നുവെന്ന് പറഞ്ഞ ഗീതു ഇങ്ങനെയൊരു ഭാഗ്യം തന്നെ തേടിയെത്തു
മെന്ന് കരുതിയിരുന്നില്ല എന്നും വ്യക്തമാക്കി.
എഴുത്തുകാരി സുധ നായർ, ടൈറ്റന്റ് മാർക്കറ്റിങ് മാനേജർ ആയിരുന്ന സിമ്രൻ ബാഷിൻ, നമ്മുടെ നാട്ടിലെ വനിതാകമ്മീഷൻ പോലെ മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന മഹിളാ ആർതിക് വികാസ മണ്ധലിന്റെ മാനേജിങ് ഡയറക്ടർ ശ്രദ്ധ ജോഷി ശർമ, മറ്റ് ബിസിനസ് പ്രമുഖർ എന്നിവർക്കൊപ്പം ഗീതുവിനേയും ആമസോൺ ആദരിച്ചു. സിമ്രനെപ്പോലെയുള്ളവരിൽ നിന്നും തനിക്ക് ഏറെ പഠിക്കാനായെന്നും ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് പദ്ധതിയെന്നും ഗീതു.