മോസ്കോയിൽ ഇന്ത്യൻ എംബസിയിൽ ആദ്യമായി വനിതാ ഡിഫൻസ് അറ്റാഷെയും

മോസ്കോ: മോസ്കോയിൽ ഇന്ത്യൻ എംബസിയിൽ ആദ്യമായി വനിതാ ഡിഫൻസ് അറ്റാഷെയും. വിംഗ് കമാൻഡർ അഞ്ജലി സിംഗ് ഡപ്യൂട്ടി എയർ അറ്റാഷെയായി നിയമിതയായി. സെപ്റ്റംബർ പത്തിന് ചുമതലയേറ്റതായി മോസ്കോയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.ബിഹാർ സ്വദേശിയാണ് 41 വയസുകാരിയായ അഞ്ജലി. മിഗ് 29 യുദ്ധവിമാനത്തിലാണു പരിശീലനം നേടിയത്. വ്യോമസേനയിൽ 17 വർഷമായി സേവനം ചെയ്യുന്ന അഞ്ജലി എയ്റോനോട്ടിക്കൽ എൻജിനീയറാണ്.