മരട് ഫ്ലാറ്റ് നിർമ്മാതക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് വി.എസ്


തിരുവനന്തപുരം: കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ‌ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്കാര കമ്മീഷൻ‌ ചെയർമാൻ വി.എസ്.അച്ചുതാനന്ദൻ. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. അഴിമതിക്കും നിയമലംഘനത്തിനു കൂട്ട് നിൽക്കരുതെന്നും ഫ്ലാറ്റ് നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഫ്ലാറ്റ് നിർ‌മാണത്തിന് അനുമതി നൽകിയവർക്കെതിരെ കർശന നടപടിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ, സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുപ്രീംകോടതി വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പം നിൽക്കുന്ന നിലപാട് സി.പി.എം സ്വീകരിക്കുന്നതിനിടെയാണ് വി.എസ് അച്ചുതാനന്ദനും സി.പി.ഐയുമെല്ലാം കോടതി വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരാനിരിക്കെയാണ് വിധിയെ അനുകൂലിച്ച് വി.എസ് രംഗത്തെത്തയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed