അഴിമതിക്കാരെ കുടുക്കിയ മലയാളി വനിത
മലേഷ്യയില്‍ അഴിമതി വിരുദ്ധ കമ്മിഷന്റെ മുഖ്യ കമ്മിഷണര്‍ സ്ഥാനത്ത് അടുത്തകാലത്ത് നിയോഗിക്കപ്പെട്ട, കേരളത്തില്‍ ജനിച്ചു മലേഷ്യയിലേക്കു കുടിയേറിയ കണ്ണൂര്‍ സ്വദേശിനി ലത്തീഫ കോയയാണ്. അഴിമതി വിരുദ്ധ കമ്മിഷനെ നിയമിച്ചെങ്കിലും സ്ഥാനം വെറും അലങ്കാരം മാത്രമാണെന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാകില്ലെന്നുമുള്ള ആശങ്കകളെ പൂര്‍ണമായി അപ്രസക്തമാക്കിക്കൊണ്ടാണ് ശക്തമായ നടപടികള്‍ക്ക് അഴിമതി വിരുദ്ധ കമ്മിഷണര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തുന്നതിനു പകരം യഥാര്‍ഥ നടപടികളേക്കു തന്നെയാണ് കമ്മിഷണര്‍ കടന്നിരിക്കുന്നത്.
അഴിമതിക്കാര്‍ക്കെതിരെ നിയമനടപടികള്‍ക്കും അവര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. സംസ്ഥാന ഫണ്ടുകള്‍ വഴിതിരിച്ചുവിട്ട് അഴിമതിക്കാര്‍ കൈക്കലാക്കിയ 452 കോടിയിലേറെ രൂപയാണ് തിരിച്ചുപിടിക്കാനുള്ളത്. വിദേശത്തു നിന്നു തിരിച്ചെത്തിക്കാനുള്ള സ്വത്തുക്കള്‍ വേറെയുമുണ്ട്. അഴിമതി നടത്തി എന്നു വ്യക്തമായ 41 വ്യക്തികള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിച്ചുകഴിഞ്ഞെന്ന് കമ്മിഷണര്‍ . മലേഷ്യയിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയും കൂടിയാണ് ലത്തീഫ കോയ. അഴിമതിദ്ധ വിരുദ്ധ കമ്മിഷന്റെ മുഖ്യ കമ്മിഷണര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയും കൂടിയാണ് ലത്തീഫ കോയ.

