ഡല്‍ഹിയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐഎസ് ഭീകരന്‍ പിടിയില്‍


ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ. എൻഐഎയും ഡൽഹി പൊലീസും ചേർന്നാണ് ഭീകരനെ പിടികൂടിയത്. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഷഹനാസ് ആണ് പിടിയിലായത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നു. ഷാഫ് എന്ന പേരിലും ഇയാൾ അറിയപ്പെടിരുന്നു. ഇന്നലെയാണ് ഇയാൾ പിടിയിലായത്.(Islamic State terrorist on ‘most wanted’ list arrested in Delhi)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ഐഎസിന്റെ സ്ലീപ്പർസെൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഭീകരൻ ആണ് പിടിയിലായിരിക്കുന്നത്. ഒരു മാസമായി മുഹമ്മദ് ഷഹനാസ് അടക്കം നാലു പേർ ഡൽഹി പൊലീസും എൻഐഎയുടെയും നിരീക്ഷണത്തിലായിരുന്നു.

 

article-image

dsfdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed