വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പിയുടെ ശിക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പിയുടെ ശിക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആണ് അപ്പീല്‍ നല്‍കിയത്. ഇത് പരിശോധിക്കാനും പരമോന്നത കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. കേസില്‍ ശിക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെട്ടാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിവരുമെന്നും അത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഹൈക്കോടതി സ്റ്റേ ഉത്തരവില്‍ പറഞ്ഞിരുന്നു.
മുന്‍കേന്ദ്രമന്ത്രിയുടെ മരുമകനും എന്‍സിപി നേതാവുമായ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസലിനെ വിചാരണ കോടതി 10 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്. ഇത് ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസല്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ നടപടി നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വശ്വാസം തകര്‍ക്കുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2009ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫൈസല്‍ അടക്കം 37 പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ടു പേര്‍ മരണപ്പെട്ടു. അവശേഷിച്ച 35 പേരില്‍ എം.പിയേയും സഹോദരനേയും അടക്കം നാലു പേരെ 10 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു. ബാക്കി 31 പേരെ കുറ്റവിമുക്തരാക്കി.
ADSASADSADS