യു.എ.ഇയിലെ അജ്‌മാനിലെ ഡിസ്‌കൗണ്ട് സെന്‍ററിന് തീ പിടിച്ചു

യു.എ.ഇയിലെ അജ്‌മാനിലെ ഡിസ്‌കൗണ്ട് സെന്‍ററിന് തീ പിടിച്ചു. അജ്‌മാൻ ജറഫിൽ ചൈന മാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന സിറ്റി ഫ്‌ളാഷ് എന്ന സ്ഥാപനത്തിനാണ് ചൊവ്വാഴ്ച്ച രാവിലെ തീ പിടിച്ചത്. സംഭവത്തെ തുടർന്ന് സ്ഥാപനം ഏതാണ്ട് പൂർണമായും കത്തി നശിച്ചു.
ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവം സ്ഥലത്തെത്തിയ പൊലീസും അഗ്നിശമനസേനയും തീ നിയന്ത്രവിധേയമാക്കി.
cfxgbcb