ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്ന് വി.ഡി.സതീശന്‍


മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുൽ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. വെറുപ്പിന്‍റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും തങ്ങള്‍ക്ക് വിശ്വാസമുണ്ട്. വിഷയത്തില്‍ നിയമ പോരാട്ടം തുടരും. ഒടുവില്‍ സത്യം ജയിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറിനെ എതിര്‍ക്കുന്നതും മോദി-അമിത് ഷാ-കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും അദ്ദേഹത്തില്‍ കാണുന്ന യോഗ്യതയും അതു തന്നെയാണെന്നും സതീശന്‍ പറഞ്ഞു.

article-image

dasads

You might also like

  • Straight Forward

Most Viewed