എഐ ക്യാമറ ഇടിച്ച് തകർന്നു; മനപ്പൂ‍ര്‍വമെന്ന് പൊലീസ്


പാലക്കാട് എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റ് വാഹനം ഇടിച്ച് തകർന്നു. ഇടിച്ച വാഹനം നിർത്തത്തെ ഓടിച്ചുപോയി. പാലക്കാട് വടക്കഞ്ചേരി ആയക്കാട് ഇന്നലെ രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്.

വാഹനം ഇടിച്ചതിന്റെ ശക്തിയിൽ ത‍കര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ മനപ്പൂ‍ര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

article-image

sddfadfafd

You might also like

  • Lulu Exchange
  • Straight Forward

Most Viewed