മണിപ്പൂരില്‍ ആംബുലന്‍സിന്‌ തീയിട്ട് അമ്മയും കുഞ്ഞുമടക്കം മൂന്ന്‌ പേര്‍ വെന്തുമരിച്ചു


മണിപ്പൂരിലെ കലാപം തുടരുന്നതിനിടെ അലോസരപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട്‌ കൂടി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇംഫാല്‍ വെസ്റ്റില്‍ ആള്‍ക്കൂട്ടം ആംബുലന്‍സിന്‌ തീയിട്ട്‌ എഴ്‌ വയസുകാരനും അമ്മയും അയല്‍വാസിയായ സ്‌ത്രീയും വെന്തുമരിച്ചു. കഴിഞ്ഞ ഞായറായഴ്‌ച വൈകിട്ടാണ്‌ സംഭവം. എഴ്‌ വയസുകാരനായ ടോങ്‌സിങ്‌ ഹാങ്‌സിങും അമ്മ മീന ഹാങ്‌സിങ്‌ മെയ്‌തേയ്‌ വിഭാഗക്കാരിയായ ലിഡിയ ലോറെമ്പം എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.
അസം റൈഫിള്‍സിന്‍റെ കീഴിലുള്ള ക്യാംപില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ടോങ്‌സിങിന്‍റെ തലയിലും അമ്മ മീനയുടെ കയ്യിലും വെടിയേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്താക്കാനുള്ള വഴിമധ്യേയാണ്‌ ആള്‍ക്കൂട്ട ആക്രമണത്തില്‍ വെന്തുമരിച്ചത്‌. ശനിയാഴ്‌ചയാണ് ഇവര്‍ അസം റൈഫിള്‍സിന്‍റെ ക്യാംപിലെത്തിയത്‌. ടോങ്‌സിങിന്‍റെ അച്ഛന്‍ കുകി വിഭാഗക്കാരനാണ്. അമ്മ മെയ്‌തേയ്‌ വിഭാഗക്കാരിയുമാണ്‌. ക്യാപിനുള്ളില്‍ രണ്ട്‌ വശങ്ങളിലായിട്ടാണ്‌ കുകി-മെയ്‌തേയ്‌ വിഭാഗങ്ങള്‍ തമ്പടിച്ചിരിക്കുന്നത്‌. ഇരു വിഭാഗങ്ങളും തമ്മില്‍ ക്യാംപിനുള്ളില്‍ സംഘര്‍ഷമുണ്ടാവുകായായിരുന്നു.
വെടിയേറ്റ്‌ ഗുരുതരാവസ്ഥയിലായ കുട്ടിയെയും കൂട്ടി പോയ ആംബുലന്‍സിന്‌ പൊലീസ്‌ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും സംഘടിച്ചെത്തിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കുകി വിഭാഗക്കാരായ ആളുകളെ ഒഴുപ്പിക്കുന്നുവെന്ന വാര്‍ത്ത പരന്നതിന്‌ പിന്നാലെ ഒരു വിഭാഗം സംഘടിച്ചെത്തി ആംബുലന്‍സിന് തീയിടുകയായിരിന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

ആംബുലന്‍സ്‌ ഡ്രൈവറെയും നഴ്‌സിനെയും വണ്ടിയില്‍ നിന്നറക്കി വിട്ട ശേഷമാണ്‌ ആംബുലന്‍സിന്‌ തീവച്ചത്‌. സംഭവത്തില്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

article-image

sdffgddfg

You might also like

Most Viewed