ലൈംഗികാരോപണം: പ്രതീക്ഷകള്‍ കൈവിട്ടു , മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബ്രിജ് ഭൂഷന്‍ സിംഗ്


ഗുസ്തി താരങ്ങളുടെ സമരം തുടരുന്നതിനിടെ വീഡിയോയുമായി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ സിംഗ്. പ്രതീക്ഷകള്‍ കൈവിട്ടെന്നും മരിക്കാന്‍ ആഗ്രഹിക്കുന്നെന്നുമാണ് വീഡിയോയില്‍ പറയുന്നത്. ലൈംഗീക ആരോപണം മുതല്‍ ശാരീരിക ഉപദ്രവം വരെയുള്ള ഗുരുതര കുറ്റങ്ങള്‍ ഉന്നയിച്ചാണ് ബ്രിജ് ഭൂഷനെതിരെ താരങ്ങള്‍ സമരം തുടരുന്നത്. ഇതിനിടെയാണ് ബ്രിജ് ഭൂഷന്‍റെ വീഡിയോ പുറത്തുവന്നത്.നേടിയതും നഷ്ടടപ്പെടുത്തിയതുമായ കാര്യങ്ങളെക്കുറിച്ച് താന്‍ ആത്മ പരിശോധന നടത്തുകയാണ്. പ്രതീക്ഷകളെല്ലാം കൈവിട്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. നിസഹായനായി തോന്നുകയാണ്. ഇങ്ങനെ ജീവിക്കാന്‍ തോന്നുന്നില്ലെന്നും മരിക്കാന്‍ ആഗ്രഹിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു.

ബ്രിജ് ഭൂഷനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധം ആറാം ദിവസവും തുടരുകയാണ്. ഏഴ് വനിതാ താരങ്ങള്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ചാണ് ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഷേധിക്കുന്നത്.

article-image

DSAADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed