രാഹുല്‍ ഗാന്ധിക്ക് വധഭീഷണി: പ്രതി അറസ്റ്റില്‍


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വധഭീഷണി കത്തയച്ചയാള്‍ അറസ്റ്റില്‍. ഐഷിലാല്‍ ജാം (60) എന്ന ദയാസിംഗാണ് വ്യാഴാഴ്ച പിടിയിലായത്. കഴിഞ്ഞ വര്‍ഷം 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവേശിച്ചാലുടന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബോംബെറിയുമെന്നാണ് കത്തിൽ ഭീഷണിപ്പെടുത്തിയിരുന്നത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഐഷിലാല്‍ ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാൾ ഭീഷണിക്കത്ത് അയയ്ക്കാനുള്ള കാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

article-image

DSDF

You might also like

  • Straight Forward

Most Viewed