എഐ കാമറ: കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്ന് വിദ്യാഭ്യാസമന്ത്രി

എഐ കാമറയുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകളിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിയമം പാലിക്കാന്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. ആവശ്യമെങ്കില്‍ കുട്ടികളുടെ ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സ്‌കൂളുകളില്‍ സൗകര്യം ഒരുക്കും. കേന്ദ്രനിയമത്തില്‍ ഇളവ് ചെയ്യാന്‍ പരിമിതികളുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മെയ് പത്തിന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
SDDSDSA