ഗോധ്ര ട്രെയിൻ തീവെപ്പ് കേസ്: എട്ട് പ്രതികൾക്ക് ജാമ്യം


ഗോധ്ര ട്രെയിൻ തീവെപ്പു കേസില്‍ എട്ട് പ്രതികൾക്ക് ജാമ്യം നൽകി സുപ്രീം കോടതി. കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് കോടതിയുടെ നടപടി. മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. നാല് പ്രതികളുടെ അപേക്ഷകളിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്നും മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ കോടതിയോട് ആവശ്യപ്പെട്ടു.

2002ൽ നടന്ന ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രതികളായ 31 പേരുടെ ജാമ്യഹരജികളാണ് ഇന്ന് കോടതിക്കുമുന്നിലെത്തിയത്. ഇതിൽ 20 പേർക്ക് ഗുജറാത്തിലെ വിചാരണാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിചാരണാ കോടതിയുടെ വിധിയെ ഗുജറാത്ത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഗോധ്ര ട്രെയിൻ കത്തിക്കലിനു പിന്നാലെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കലാപത്തിലെ മുഴുവൻ പ്രതികളെയും ഇന്നലെയാണ് ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെവിട്ടത്. മുൻ ബി.ജെ.പി മന്ത്രി മായാ കോട്‌നാനി ഉൾപ്പെടെ 67 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുൻ വി.എച്ച്.പി നേതാവ് ജയദീപ് പട്ടേൽ, മുൻ ബജ്രങ്ദൾ നേതാവ് ബാബു ബജ്രങ്കി എന്നിവരും അഹ്മദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ട കൂട്ടത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്.ഐ.ടി) കേസുകൾ അന്വേഷിക്കുന്ന സ്‌പെഷൽ ജഡ്ജി എസ്.കെ ബക്ഷിയാണ് കേസ് പരിഗണിച്ചത്. നരോദ ഗാം കലാപകേസിൽ ആകെ 86 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 18 പേർ വിചാരണ കാലയളവിൽ മരിച്ചു. ഒരാളെ നേരത്തെ കോടതി വെറുതെവിടുകയും ചെയ്തു. ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രതികളായ 31 പേരുടെ ജാമ്യഹരജികളാണ് ഇന്ന് കോടതിക്കുമുന്നിലെത്തിയത്

 

article-image

DFFHHF

You might also like

  • Lulu Exchange
  • Straight Forward

Most Viewed