പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ട്രെയിൻ സര്‍വീസുകളില്‍ മാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും വന്ദേഭാരത് ട്രെയിൻ സർവീസിന്‍റെ ഉദ്ഘാടന ചടങ്ങും കണക്കിലെടുത്ത് സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ റെയിൽവേ മാറ്റം വരുത്തി. ഏപ്രിൽ 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ ക്രമീകരണങ്ങൾ വരുത്തിയിരിക്കുന്നത്. 23, 24 തീയതികളിൽ മലബാര്‍ എക്സ്‌പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുകയും 24, 25 തീയതികളിലെ മലബാർ , ചെന്നൈ എക്സ്പ്രസുകൾ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുകയും ചെയ്യും.
24, 25 തീയതികളിൽ കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ നിന്നാകും സർവീസ് തുടങ്ങുക. 24ന് അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
gjkgjk