ഐസ്ക്രീമിനുള്ളിൽ ചത്ത തവള

തമിഴ്നാട്ടിൽ ഐസ്ക്രീമിനുള്ളിൽ ചത്ത തവളയെ കണ്ടെത്തി. തിരുപ്പറങ്കുൺരം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയിൽ നിന്ന് ജിഗർതണ്ട ഐസ്ക്രീം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യമുണ്ടായത്. മധുര ടി.വി.എസ് നഗറിന് സമീപം മണിമേഗല സ്ട്രീറ്റിലെ അന്‍ബു സെൽവം കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തിയപ്പോൾ കടയിൽ നിന്നും ഐസ്ക്രീം വാങ്ങി കഴിക്കുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് കുട്ടികൾക്ക് ഐസ്ക്രീം വാങ്ങി നൽകിയത്. കുട്ടികൾ ഐസ്ക്രീം കഴിച്ച് തുടങ്ങിയപ്പോൾ അതിൽ ചത്ത തവളയെ കണ്ടെത്തി. തവളയെ കണ്ട വിവരം കുട്ടി പിതാവിനോട് പറയുകയും ഉടൻ തന്നെ മൂന്ന് പേരെയും സമീപത്തെ തിരുപ്പറങ്കുൺറം സർക്കാർ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.
ewtdyr