ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

തെലുങ്ക് സിനിമയിലെ സൂപ്പർ താരം ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആന്ധ്രാപ്രദേശിന്‍റെ മുൻ മുഖ്യമന്ത്രിയും ടിഡിപി സ്ഥാപകനുമായ എൻ.ടി.രാമറാവുവിന്‍റെ ചെറുമകനാണ് ജൂനിയർ എൻടിആർ. താരത്തിന്‍റെ പുതിയ ചിത്രമായ ആർആർആറിലെ പ്രകടനം ഇഷ്ടപ്പെട്ട അമിത് ഷാ ജൂനിയർ എൻടിആറിനെ അത്താഴ ചർച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ബിജെപിയുടെ മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച എന്നും റിപ്പോർട്ടുണ്ട്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹന്‍ റെഡ്ഡിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നു ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.