നടി പൂജാ മിശ്ര യുവാക്കളെ കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

മോഡലും ടിവി താരവുമായ പൂജാ മിശ്ര വിവാദത്തില്‍. ദില്ലിയിലെ ഒരു കടയിൽ കുട്ടിയുടുപ്പിട്ട് എത്തിയ താരം തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി.
കടയില്‍ വച്ച് യുവാക്കളോട് മോശമായി പെരുമാറിയ താരത്തിന്റെ പ്രകടനം ആരോ കാമറയിൽ പകർത്തുകയായിരുന്നു. യുവാക്കളുമായി വാഗ്വാദത്തില്‍ എര്‍പ്പെട്ട പൂജാ മിശ്ര അവരെ കടയില്‍ നിന്നും ചവട്ടിപ്പുറത്താക്കി.
സംഭവത്തിനിടയ്ക്ക് അവർ തോക്കെടുത്തതായി ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. കേസ് ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.