ബംഗാളിൽ ഐഒസി റിഫൈനറിയിൽ വൻതീപിടുത്തം; മൂന്ന് മരണം


കൊൽക്കത്ത: ബംഗാളിലെ ഹാൽദിയയിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ (ഐഒസി) റിഫൈനറിയിൽ വൻതീപിടുത്തം. മൂന്നുപേർ മരിച്ചു നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. പരുക്കേറ്റ 37 പേരെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഐഒസി അറിയിച്ചു. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ദുഃഖം രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed