കൊറോണയ്ക്കെതിരെ യുപിയിൽ ഒരു തുറന്ന ക്ഷേത്രം

ലഖ്നൗ: ലോക രാജ്യങ്ങളെ വിറപ്പിച്ച കോവിഡിനെതിരെ ഉത്തർപ്രദേശിൽ ഒരു ക്ഷേത്രം. കൊറോണ മാതാ എന്ന പേരിൽ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കൊറോണയ്ക്കെതിരെ നൂറുകണക്കിന് ഗ്രാമവാസികളാണ് ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്നത്. കോവിഡിന്‍റെ നിഴൽപോലും തങ്ങളുടെ ഗ്രാമത്തിലും സമീപ ഗ്രാമത്തിലും പതിക്കരുതെന്നാണ് ഗ്രാമവാസികളുടെ പ്രാർത്ഥന.
ഗ്രാമവാസികളിൽ പിരിവെടുത്താണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ആര്യവേപ്പിന് അടിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കൊറോണ മാതാ എന്ന ഒരു വിഗ്രഹവും തുറന്ന ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വിഗ്രഹത്തിന് മാസ്കും ധരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്പോൾ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ തുടങ്ങി കോവിഡ് പ്രോട്ടോക്കോളിന്‍റെ പ്രാധാന്യവും ഗ്രാമവാസികൾ ഉയർത്തിക്കാട്ടുന്നുണ്ട്.