കടലിൽ പോകാനാകാത്ത മത്സ്യത്തൊഴിലാളികൾക്ക് ദിവസം 200 രൂപ

തിരുവനന്തപുരം: കാലവർഷക്കാലത്ത് കടലിൽ പോകാനാകാത്തവർക്ക് ദിവസം 200 രൂപ സാന്പത്തികസഹായം നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. എല്ലാ മത്സ്യത്തൊഴിലാളികൾക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. തീരദേശ എംഎൽഎമാരുടെ അവലോകന യോഗത്തിൽ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയാണ് ആസൂത്രണം ചെയ്തത്.
കടൽആക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള 57 കിലോമീറ്ററിൽ സംരക്ഷണഭിത്തി ഉടൻ തീർക്കുമെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞു.