കേ​ന്ദ്ര​ം അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ ഡ​ൽ​ഹി​യി​ലെ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ


ന്യൂഡൽഹി: കേന്ദ്രസർക്കാർ അനുവദിക്കുകയാണെങ്കിൽ ഡൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും മൂന്ന് മാസത്തിനുള്ളിൽ വാക്സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. എല്ലാവർക്കും വാക്സിൻ നൽകാൻ അനുവദിക്കുകയും വാക്സിൻ ഉറപ്പാക്കുകയും ചെയ്താൽ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ എല്ലാവർക്കും കോവിഡ് പ്രതിരോധകുത്തിവയ്പ് നൽകാൻ കഴിയും. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വാക്സിൻ സ്വീകരിക്കുന്നവരെ വേർതിരിക്കരുത്. ഞാനും എന്‍റെ മാതാപിതാക്കളും വാക്സിനെടുത്തിട്ടുണ്ട്. അതു പറയാൻ ഒരു മടിയുമില്ലെന്നും കേജരിവാൾ പറഞ്ഞു. 

വാക്സിനേഷൻ പ്രക്രിയ എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവർക്കും വാക്സിന് അർഹതയുണ്ട്. നിലവിൽ പ്രതിദിനം 30,000 പേർക്കാണ് വാക്സിൻ നൽകുന്നത്. അത് 1.25 ലക്ഷമാക്കി ഉയർത്താൻ സാധിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed