പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാർട്ടിക്ക് മാത്രമെന്ന് ഇ. ശ്രീധരൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വീണ്ടും പാലക്കാട്ടെ ബിജെപി സ്ഥാനാർത്‍ഥി ഇ. ശ്രീധരൻ. പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാർട്ടിക്ക് മാത്രമാണ്. ഇടതു ഭരണത്തിൽ വികസിച്ചത് പാർട്ടി മാത്രമാണെന്നും ശ്രീധരൻ വിമർശിച്ചു.
എൽഡിഎഫ് ഭരണം അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും താൻ കൊണ്ടുവന്ന പല പദ്ധതികളും സർക്കാർ മുടക്കിയെന്നും ശ്രീധരൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.