ബംഗാളിൽ ഇടതുപാർട്ടികളും കോൺഗ്രസും ഒന്നിച്ച് മത്സരിക്കും

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും. സിപിഎം ആസ്ഥാനത്തു വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരിയും ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസുമാണ് മാധ്യമങ്ങളെ അറിയിച്ചത്.
പരസ്പര ധാരണയോടെ ഇടതുപാർട്ടികളും കോൺഗ്രസും അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടും ഈ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്നു മത്സരിക്കുമെന്ന് ഇടതു മുന്നണി ചെയർമാൻ ബിമൻബോസ് പറഞ്ഞു.