കനയ്യ കുമാർ ജെഡിയുവിലേക്കില്ല

പാറ്റ്ന: കനയ്യ കുമാർ ജെഡിയുവിൽ ചേരുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ. പാർട്ടി എംഎൽഎ സൂര്യകാന്ത് പാസ്വാനൊപ്പമാണ് കനയ്യ മന്ത്രി അശോക് ചൗധരിയെ കണ്ടത് എന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നും സിപിഐ പ്രസ്താവനയിൽ അറിയിച്ചു.
ഞായറാഴ്ചയായിരുന്നു സിപിഐയുടെ തീപ്പൊരി നേതാവായ കനയ്യ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയത്.