യുഎഇയിൽ കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നു

ദുബൈ: യുഎഇയിൽ കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നു. ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേരും ഇതിനോടകം വാക്സിന്‍ സ്വീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്‍ച അറിയിച്ചു. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 48.6 ശതമാനം പേര്‍ക്കും ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു.
മാര്‍ച്ച് അവസാനത്തോടെ ജനസംഖ്യയുടെ പകുതി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് യുഎഇ അധികൃതര്‍ ലക്ഷ്യമിടുന്നത്.