താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാർ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുതാത്പര്യ ഹർജിയാണ് നല്‍കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടവും വിഷ്ണു സുനിൽ പന്തളവുമാണ് ഹർജിക്കാർ.