സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ പിടിയിൽ


ലഖ്നൗ: സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി. പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശി അന്‍സാദ് ബദറുദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുപിയിലെ വിവിധ മേഖലകളില്‍ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ എത്തിയവരാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. 

അതേസമയം ഇരുവരും സംഘടനാ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവരാണെന്നും ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും സംഘടനാ ഭാരവാഹി അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരില്‍ യുപി പോലീസ് കെട്ടുകഥകള്‍ ചമയ്ക്കുന്നുവെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed