എൻസിപി എൽഡിഎഫിൽ തന്നെ ഉറച്ച് നിൽക്കും: എ.കെ. ശശീന്ദ്രൻ


 

കോഴിക്കോട്: എൻസിപി എൽഡിഎഫിൽ തന്നെയെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ അതാണ് പറഞ്ഞത്. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വരട്ടെയെന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം മുന്നണി മാറ്റത്തെ കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന് ശരത് പവാറും പ്രഫുൽ പട്ടേലുമായി നടത്തുന്ന ചർച്ചയ്ക്കുശേഷം ഉണ്ടാകുമെന്നും മാണി സി. കാപ്പൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച നാലു സീറ്റിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും തീരുമാനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകുമെന്നും ടി.പി. പീതാംബരൻ മാസ്റ്ററും പറഞ്ഞു.

You might also like

Most Viewed