സിംഗുവിൽ വൻ സംഘർഷം; സമരക്കാർക്കെതിരെ "നാട്ടുകാർ''

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ സമരം നടക്കുന്ന സിംഗു അതിർത്തിയിൽ കടുത്ത സംഘർഷം. കർഷകസമരം അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ട് കൊണ്ടു ഒരു കൂട്ടമാളുകൾ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. സമരം ചെയ്യുന്നവർ കർഷകരല്ല, തീവ്രവാദികളെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അതിർത്തിയിൽ സമരക്കാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സമരക്കാരുടെ ടെന്‍റുകൾ പൊളിക്കാനും നാട്ടുകാരെന്ന് അവകാശപ്പെട്ട് എത്തിയ പ്രതിഷേധക്കാർ ശ്രമിക്കുകയാണ്. ഇരുവിഭാഗത്തെയും പരിച്ചുവിടാൻ പോലീസ് ലാത്തിവീശി. പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു. മാധ്യമങ്ങളെ പ്രദേശത്ത് നിന്ന് നീക്കി.