നടി ആൻ അഗസ്‌റ്റിനും ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു


കൊച്ചി: നടി ആൻ അഗസ്‌റ്റിനും ക്യാമറാമാൻ ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ജോമോൻ സമർപ്പിച്ച ഹർജിയെ തുടർന്ന് ഫെബ്രുവരി 9ന് കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചു.

2014ൽ ആണ് ആൻ അഗസ്‌റ്റിനും ജോമോൻ ടി ജോണും വിവാഹിതരായത്. 'എൽസമ്മ എന്ന ആൺകുട്ടി'യിലൂടെയാണ് ആൻ അഭിനയരംഗത്തെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. തെന്നിന്ത്യയിലും ബോളിവുഡിലും അറിയപ്പെടുന്ന ഛായാഗ്രാഹകനാണ് ജോമോൻ ടി ജോൺ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed