ഇന്ത്യയുടെ വാക്‌സിൻ ഉത്പാദന ശേഷി ലോകത്തെ ഏറ്റവും മികച്ചത്: യുഎൻ മേധാവി

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിലെ ഏറ്റവും മികച്ചതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. ആഗോള വാക്‌സിനേഷൻ പ്രചാരണത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു. അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് വാക്‌സിനുകൾ ഇന്ത്യ കൈമാറിയ പശ്ചാത്തലത്തിലാണ് യുഎൻ മേധാവിയുടെ പ്രതികരണം.
'വാക്‌സിനുകളുടെ വൻ തോതിലുള്ള ഉത്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ആഗോള വാക്‌സിൻ പ്രചാരണം യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്‌സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് കരുതുന്നു'
ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.