നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിയു

ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിയു. ബിജെപിയുമായി സഖ്യം ഉണ്ടാക്കില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ജെഡിയു നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. പാർട്ടി ദേശീയകമ്മിറ്റിയുടെ തീരുമാനം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് ജനറൽ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു.