ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 1,73,740 ആണ്. ഏറ്റവുമധികം രോഗികൾ കേരളം, മഹാരാഷ്ട്ര, കർണാടകം, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്.
24 മണിക്കൂറിനുള്ളിൽ 14,301 പേർ രോഗമുക്തരായി. പുതിയതായി 123 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,847 ആയി. ഇതുവരെ 1,07,01,193 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത. രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,73,606 ആയി.