അതിതീവ്ര വൈറസിനെ പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്ന് പഠന റിപ്പോർട്ട്


ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അനുകൂലമായ പഠന റിപ്പോർട്ട് പുറത്തുവിട്ട് ഐ സി എം ആർ. അതിതീവ്ര വൈറസിനെ പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ നിർമ്മാതാക്കൾ ഭാരത് ബയോടെക്ക് ആണ്. പരീക്ഷണഘട്ടത്തിലുളള കൊവാക്‌സിൻ പ്രതിരോധത്തിനുപയോഗിക്കരുത് എന്ന തരത്തിലുളള വിമർശനങ്ങൾ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു.

മൂന്നാംഘട്ട പരീക്ഷണത്തിലുളള കൊവാക്‌സിൻ ഉപയോഗിക്കരുതെന്നും പരീക്ഷണം നടത്താൻ ജനങ്ങൾ ഗിനിപ്പന്നികളല്ല എന്നുമായിരുന്നു കോൺഗ്രസിന്റെ ആക്ഷേപം. എന്നാൽ, കൊവാക്‌സിൻ നിർമ്മാതാക്കളും ഡ്രഗ് റെഗുലേറ്റർ അതോറിട്ടിയും കൊവാക്‌സിൻ സുരക്ഷിതമാണെന്ന് തന്നെയാണ് വ്യക്തമാക്കിയത്. കേരളമടക്കം പല സംസ്ഥാനങ്ങളും കൊവാക്‌സിൻ ഉപയോഗിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.

You might also like

  • Straight Forward

Most Viewed