കെ.ജി ബാബുരാജനെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആദരിച്ചു

മനാമ: പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കെ.ജി ബാബുരാജനെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ആദരിച്ചു. ചടങ്ങിൽ രക്ഷാധികാരി സക്കറിയ സാമുവേൽ പൊന്നാട അണിയിച്ചു അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി മൊമെന്റോ നൽകി. ട്രഷറർ മോനി ഓടിക്കണ്ടത്തിൽ, ജനറൽ സെക്രെട്ടറി വർഗീസ് മോടിയിൽ, ചാരിറ്റി വിങ് കൺവീനർ അജി പി ജോയ്, മെന്പർഷിപ് കൺവീനർ ഫിറോസ് ഖാൻ എന്നിവർ പങ്കെടുത്തു.