ഓൺലൈൻ റമ്മി: കോഹ്‌ലിക്കും തമന്നയ്ക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓൺലൈൻ റമ്മിക്കെതിരായ ഹർജിയിൽ ബ്രാൻഡ് അംബാസിഡർമാരായ വിരാട് കോഹ്‌ലിക്കും തമന്നയ്ക്കും അജു വർഗീസും എതിരെ ഹൈക്കോടതിയുടെ നോട്ടീസ്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ പോളി വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈൻ ആയുള്ള റമ്മി മത്സരങ്ങൾ ധാരാളമായി വരുന്നു. അത് നിയമപരമായി തടയണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾ പ്രേക്ഷകരെ ആകർഷിക്കുകയും മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേർക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വിശദമായ വാദം കേൾക്കും.