രാജ്യത്ത് 20,346 പേർക്കുകൂടി കോവിഡ്: പ്രതിദിന കണക്കിൽ മുന്നിൽ കേരളം

ന്യൂഡൽഹി: രാജ്യത്ത് 20,346 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,03,95,278 ആയി. 24 മണിക്കൂറിനിടെ 20,346 പേർക്ക് കോവിഡ് ബാധിച്ചു. 2,28,083 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇതുവരെ 1,00,16,859 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇന്നലെ 6,394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.