മുൻ മന്ത്രി കെ.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു


കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‌ അനാരോഗ്യം മൂലം ഒരു വർഷത്തോളമായി പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. കണ്ണൂർ കൂത്തുപ്പറന്പ് സ്വദേശിയായ അദ്ദേഹം എ.കെ ആന്‍റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. ‌ആന്‍റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണം മന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പിന്‍റെ ചുമതല വഹിച്ചു.

You might also like

Most Viewed