കർഷക പ്രക്ഷോഭം തുടരുന്നതിൽ പ്രധാനമന്ത്രിക്ക് അതൃപ്തി


ന്യൂഡൽഹി: കര്ഷക പ്രക്ഷോഭം തുടരുന്നതില് അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുമായുള്ള അഞ്ചാംവട്ട ചർച്ചകള്ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കർഷകരുമായുള്ള ചർച്ച.
പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോർപറേറ്റുകളുടെയും കോലം കത്തിക്കാനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, തുടർച്ചയായ പത്താം ദിവസവും ഡൽഹിയുടെ അതിർത്തികളിലേക്ക് നൂറുകണക്കിന് കർഷകർ എത്തിച്ചേരുകയാണ്. കർണാല് ദേശീയ പാതയിലും ഡൽഹി – മീററ്റ് ദേശീയ പാതയിലും അടക്കം പ്രക്ഷോഭം തുടരുകയാണ്.

You might also like

Most Viewed