ഡല്‍­ഹി­യി­ലെ നൂറോളം സ്­കൂ­ളു­ക­ളില്‍ ബോം­ബ് ഭീ­ഷ­ണി; വി­ദ്യാര്‍­ഥിക­ളെ ഒ­ഴി­പ്പി­ച്ചു


ന്യൂ­ഡല്‍ഹി

രാ­ജ്യ­ത­ലസ്ഥാ­ന മേ­ഖ­ല­യി­ലെ നൂറോളം സ്­കൂ­ളു­ക­ളില്‍ ബോം­ബ് ഭീ­ഷ­ണി. ഡല്‍­ഹി­യി­ലെ മ­യൂര്‍ വി­ഹാര്‍ മ­ദര്‍ മേ­രി സ്­കൂ­ള്‍, ദ്വാ­ര­ക­യി­ലെ സന്‍­സ്­കൃ­തി സ്­കൂള്‍, നോ­യി­ഡ­യി­ലെ ഡല്‍­ഹി പ­ബ്ലി­ക് സ്­കൂള്‍ എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണ് ആദ്യം ഭീഷണി സന്ദേശം എത്തിയത്. ഇമെയിലിലൂടെയായിരുന്നു ഭീഷണി. പിന്നീട് മറ്റ് സ്കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തി. ഡല്‍­ഹി പോ­ലീ­സി­ന്‍റെ ബോം­ബ് സ്­ക്വാഡും അ­ഗ്നിശ­മ­നസേനാ വി­ഭാ­ഗവും സ്കൂളുകളിൽ എത്തിയിട്ടുണ്ട്. വി­ദ്യാര്‍­ഥിക­ളെ സ്­കൂ­ളി­ല്‍­നി­ന്ന് ഒ­ഴി­പ്പി­ച്ച ശേ­ഷം ഇ­വര്‍ പരി­ശോ­ധ­ന തു­ട­രു­ക­യാണ്. ഇ­തുവ­രെ അ­സ്വാ­ഭാ­വി­ക­മാ­യി ഒന്നും ക­ണ്ടെ­ത്തി­യി­ട്ടില്ല.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾ ഒഴിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. ബോം­ബ് ഭീഷ­ണി വ്യാ­ജ­മാ­കാ­നാ­ണ് സാ­ധ്യ­ത­യെ­ന്നാ­ണ് വി­ല­യി­രു­ത്തല്‍. പ­രി­ഭ്രാ­ന്തി പ­രത്തു­ക എ­ന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടെ സ­ന്ദേ­ശം അ­യ­ച്ച­താ­കാ­മെന്നും പോ­ലീ­സ് അ­റി­യിച്ചു. ഭീഷ­ണി സ­ന്ദേ­ശം എത്തിയ ഇ­മെ­യില്‍ സം­ബ­ന്ധി­ച്ച വി­ശ­ദാം­ശ­ങ്ങള്‍ സൈ­ബര്‍ വി­ഭാ­ഗം പരി­ശോ­ധി­ച്ച് വ­രി­ക­യാണ്.

article-image

aa

You might also like

Most Viewed