മെയ് ദിനം; ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മെയ്ദിനത്തോടനുബന്ധിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് അൽ ഹിലാൽ ഗ്രൂപ്പുമായി സഹകരിച്ച് സിത്രയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്തസമ്മർദ്ദം, പ്രമേഹം, ബിഎംഐ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ് ജി പിടി എന്നീ പരിശോധനകൾക്കൊപ്പം ഡോക്ടറുടെ കൺസൽട്ടേഷനും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു.

അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധികളായ ഫൈസൽ, ഭരത്, അബ്ദുള്ള, ഹിഷാം, ലൈഫ് ഓഫ് കെയറിങ്ങ്, ഗുദേബിയ കൂട്ടം, വോയ്സ് ഓഫ് ട്രിവാൻഡ്രം, എന്നീ സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി നൂറിലധികം പേരാണ് ക്യാമ്പ് ഉപയോഗപ്പെടുത്തിയത്. ഇതോടൊപ്പം ഹിദ്ദ്, സിത്ര, ഗുദേബിയ, മനാമ എന്നിവിടങ്ങളിൽ താമസിക്കുന്ന വരുമാനം കുറഞ്ഞ തൊഴിലാളികൾക്കിടയിൽ ഭക്ഷണവിതരണം നടത്തിയതായും ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഭാരവാഹികൾ അറിയിച്ചു.

article-image

drsgfdsfg

article-image

serser

article-image

asdas

article-image

sdfds

article-image

sgdsgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed