നിവാര്‍ ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾ ധന സഹായം പ്രഖ്യാപിച്ചു


ചെന്നൈ: നിവാർ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നു തമിഴ്നാടിൽ നാല് പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാരും, -തമിഴ്നാട് സർക്കാരും സഹായം പ്രഖ്യാപിച്ചു. 18 ജില്ലകളെയാണ് നിവാർ ചുഴലിക്കൊടുങ്കാറ്റ് ബാധിച്ചത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പളനിസ്വാമിയെ ഫോണിൽ വിളിച്ചു വിലയിരുത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്രം സഹായം പ്രഖ്യാപിച്ചു. പളനിസ്വാമി സർക്കാർ മരിച്ചവരു‌ടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു.

You might also like

  • Straight Forward

Most Viewed