ഇന്ത്യയും മാലിദ്വീപും സഹകരണം വർദ്ധിപ്പിക്കും

ന്യൂഡൽഹി: പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഇന്ത്യയും മാലിദ്വീപും സഹകരണം വർദ്ധിപ്പിക്കും. ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത് ഡോവലും മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദിയും തമ്മിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇരു മേഖലകളിലെയും സഹകരണം കൂടുതൽ ഉൗഷ്മളമാക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ഏറെ നേരം ചർച്ച നടന്നുവെന്ന് മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി.
ഇന്ത്യയ്ക്കും മാലിദ്വീപിനും പുറമേ ശ്രീലങ്കയും ത്രിരാഷ്ട്ര ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.