സർക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി

ജയ്പൂര്‍: രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ജനങ്ങൾക്കിടയിൽ കോവിഡ് ഭീതി അമിതമായി വളർത്തി സർക്കാരിനെ അട്ടിമറിക്കാമെന്നാണ് ബിജെപി കരുതുന്നത്. നെഗറ്റിവ് രാഷ്ട്രീയത്തിലൂടെ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് ജനം മറുപടി നൽകുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
സംസ്ഥാന സർക്കാർ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിലംപതിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ് കതാരിയയും കേന്ദ്ര മന്ത്രി അർജുൻ റാം മെഗ്‌വാളും ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.