ആരോഗ്യ രക്ഷാ മേഖലയിൽ ഇന്ത്യയും അമേരിക്കയും സഹകരണം ശക്തമാക്കും


വാഷിംഗ്ടൺ : ഇന്ത്യയും അമേരിക്കയും വരും വർഷങ്ങളിൽ ഏറ്റവും കൂടുതൽ സഹകരിക്കുക ആരോഗ്യരക്ഷാ മേഖലയിലെന്ന് ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിംഗ് സന്ധു. പ്രധാനമന്ത്രി നരേന്ദ്രമോദിയും നിയുക്ത പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടത്തിയ സംഭാഷണത്തെ വിശകലനം ചെയ്ത് സംസാരിക്കുക യായിരുന്നു സന്ധു.

കൊറോണ കാലത്ത് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി വിഷയങ്ങളില്‍ പരസ്പരം സഹകരിച്ചിരുന്നു. ആരോഗ്യരക്ഷാ രംഗത്തും ഗവേഷണത്തിലും വാക്‌സിന്‍ അടക്കമുള്ള മേഖലയിലും ഇന്ത്യയുമായി അമേരിക്ക നിരന്തരം ബന്ധത്തിലാണ്. ഭാവിയില്‍ ആഗോളതലത്തില്‍ നിരവധി രാജ്യങ്ങളെ സംയുക്തമായി സഹായിക്കാന്‍ ഇന്ത്യ-അമേരിക്ക കൂട്ടുകെട്ടിന്റെ സാദ്ധ്യതയും വിദഗ്ധരുടെ കൈമാറ്റവും നിർണ്ണായകമാകുമെന്ന് സന്ധു വ്യക്തമാക്കി.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയുക്ത പ്രസിഡന്റ് ജോ ബൈഡനുമായി ദീര്‍ഘനേരം ഫോണിലൂടെ സംസാരിച്ചത്. 2014ലും 2016ലും നരേന്ദ്രമോദിയുടെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയും അന്ന് സംസാരിച്ച കാര്യങ്ങളും നരേന്ദ്രമോദി എടുത്തു പറഞ്ഞു. ബൈഡന് എല്ലാ ആശംസകളും നേര്‍ന്ന പ്രധാനമന്ത്രി , കമലാ ഹാരിസ് വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്ആഗോള ഇന്ത്യന്‍ സമൂഹത്തിന് നേട്ടവും അഭിമാനവുമാണെന്നും ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed