പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് ശരിവച്ച് സുപ്രീം കോടതി


ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനും വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയത് ശരിവച്ച് സുപ്രീം കോടതി. ഉത്സവങ്ങളേക്കാൾ വലുതി ജീവന്‍റെ സംരക്ഷണമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി.
പടക്കം പൊട്ടിക്കുന്നതിനു വിലക്കേർപ്പെടുത്തിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരേ നൽകിയ ഹർജി പരമോന്നത കോടതി തള്ളി. ഉത്സവങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നു ഞങ്ങൾക്ക് അറിയാം. അതിലേറെ അപകടകരമാണ് ഇപ്പോഴത്തെ അവസ്ഥ. അങ്ങനെയുള്ളപ്പോൾ ജീവന്‍റെ സംരക്ഷണത്തിൽ കവിഞ്ഞ് മറ്റൊന്നിനും പ്രാധാന്യം നൽകാനാവില്ല. ജീവിതം തന്നെ അപകടാവസ്ഥയിൽ നിൽക്കുന്പോൾ മറ്റുള്ള പ്രശ്നങ്ങളുമായി താതാത്മ്യം പ്രാപിക്കാൻ ജനങ്ങൾ തയാറാകണമെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed