നാലു മാസത്തിനുള്ളിൽ 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുപി
ലഖ്നൗ: അടുത്ത മാർച്ചോടെ 50 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന അവകാശവാദവുമായി ഉത്തർപ്രദേശ് സർക്കാർ. പൊതു-സ്വകാര്യ മേഖലകളിലായാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നത്. മിഷൻ റോസ്ഗാർ എന്ന പേരിൽ കർമപദ്ധതിയും യോഗി ആദിത്യനാഥ് സർക്കാർ പ്രഖ്യാപിച്ചു.
ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ഹെൽപ്പ് ഡെസ്ക് രൂപീകരിക്കും. ജില്ലാ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ സമിതികൾ രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പദ്ധതിയിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുറന്നുകിട്ടുമെന്നും സർക്കാർ വക്താവ് അവകാശപ്പെട്ടു.

