ട്രംപ് പോയ പോലെ ബി.ജെ.പിയും പോകുമെന്ന് മെഹബൂബ മുഫ്തി
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ തൊഴിലില്ലായ്മയും ആർട്ടിക്കിൾ 370ഉം മുതൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പിയെ കടന്നാക്രമിച്ച് ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. അമേരിക്കയിൽ എന്ത് സംഭവിച്ചു എന്ന് നോക്കൂ. ട്രംപ് പോയി. അതുകൊണ്ട്, ബി.ജെ.പിയും പോകും. ' ജമ്മുവിലെ വിവിധ സാമുദായിക പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മെഹബൂബ മുഫ്തി പറഞ്ഞു. ' തേജസ്വി യാദവിനെ ഞാൻ അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പിൽ അദ്ദേഹം ശരിയായ പാതയിലാണ് നയിച്ചത്. ' ബീഹാറിലെ ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിനെ പിന്തുണച്ച് മുഫ്തി പറഞ്ഞു

