അർണബിന് ജാമ്യമില്ല, അപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി


 

മുംബൈ: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല. ബോംബൈ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇടക്കാല ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യമില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി.
ഇന്റീരിയർ ഡിസൈനർ അൻവെയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അർണബ് അറസ്റ്റിലായത്. തുടർന്ന് കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed